Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹൾക്ക് vs സ്പൈഡർമാൻ ; 'Spider-Man: Brand New Day' അവസാന ട്രെയിലർ പുറത്ത്

ഹൾക്ക് vs സ്പൈഡർമാൻ ; 'Spider-Man: Brand New Day' അവസാന ട്രെയിലർ പുറത്ത്

മാർവൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന Spider-Man: Brand New Day എന്ന ചിത്രത്തിന്റെ അവസാന ട്രെയിലർ പുറത്തിറങ്ങി. ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ വൈകാരികമായ രംഗങ്ങൾക്കും ത്രസിപ്പിക്കുന്ന ആക്ഷൻ മുഹൂർത്തങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നുവെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. 

Spider-Man: No Way Home എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് നാല് വർഷങ്ങൾക്ക് ശേഷമാണ് പുതിയ കഥ ആരംഭിക്കുന്നത്. ലോകം മുഴുവൻ പീറ്റർ പാർക്കറെ മറന്ന സാഹചര്യത്തിൽ, എംജെയും നെഡും ഇല്ലാത്ത ഒറ്റപ്പെട്ട ജീവിതമാണ് ട്രെയിലറിൽ അവതരിപ്പിക്കുന്നത്. സ്വന്തം വ്യക്തിത്വം രഹസ്യമാക്കി ന്യൂയോർക്ക് നഗരത്തെ സംരക്ഷിക്കുന്ന സ്പൈഡർമാന്റെ പുതിയ പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമാകുന്നത്.

അതേസമയം, ട്രെയിലറിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം മാർക്ക് അലൻ റഫലോ അവതരിപ്പിക്കുന്ന ഹൾക്കിന്റെ സാന്നിധ്യമാണ്. ബ്രൂസ് ബാനറെന്ന നിലയിലല്ല, നിയന്ത്രണം നഷ്ടപ്പെട്ട ഹൾക്ക് രൂപത്തിലായിരിക്കും താരം എത്തുകയെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്പൈഡർമാനും ഹൾക്കും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിനുള്ള സാധ്യതയും ട്രെയിലർ ആരാധകരിൽ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.

ഇതിന് പുറമെ പണിഷർ, സ്കോർപിയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ സാന്നിധ്യവും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുമെന്നാണ് വിലയിരുത്തൽ. ടോം ഹോളണ്ടിനൊപ്പം സെൻഡായ , ജേക്കബ് ആൻഡ്രസ് ബറ്റലോൺ, ജോനാഥൻ ബെർന്താൽ, മൈക്കൽ മാൻഡോ, മാർക്ക് റഫലോ, സേഡി സിങ്ക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സേഡി സിങ്കിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ സംവിധാനം ചെയ്യുന്ന 'Spider-Man: Brand New Day' ജൂലൈ 31ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി തന്നെ ട്രെയിലർ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നായി പുതിയ സ്പൈഡർമാൻ ചിത്രം മാറിക്കഴിഞ്ഞു.

Related articles

See all
Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Save your stories

Sign in