Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സർവേ നടത്താതെ ഭൂമി ഏറ്റെടുക്കുന്നതെങ്ങനെ? സില്‍വർ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

സർവേ നടത്താതെ ഭൂമി ഏറ്റെടുക്കുന്നതെങ്ങനെ? സില്‍വർ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
  കൊച്ചി : സിൽവർലൈൻ പദ്ധതിയിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സർവേ നടത്താതെ 955 ഹെക്ടർ ഭൂമി എറ്റെടുക്കണമെന്ന് വിവരം ലഭിച്ചത് എങ്ങിനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഭൂമി ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടമാകുന്ന നാല് വ്യക്തികൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചെന്നും കോടതി ചോദിച്ചു. സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും കേന്ദ്ര അനുമതിയില്ലാതെ റെയിൽവെ പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാനാവില്ലെന്നും റെയിൽ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.  കേന്ദ്ര അനുമതിയില്ലാതെയാണ് കേരളത്തിൽ 11 ജില്ലകളിൽ ഓഫിസ് തുറക്കുന്നതിനും ഭൂമി സർവേ നടപടികൾക്കുമായി വിജ്‍ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്ന വാദമാണ് ഇവർ ഉയർത്തിയിരിക്കുന്നത്. ഈ വിജ്ഞാപനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in