Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം, നിരോധിക്കണം' : ഹൈബി ഈഡൻ എംപി

'എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം, നിരോധിക്കണം' : ഹൈബി ഈഡൻ എംപി
തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു വനിതാ നേതാവിനെ അടക്കം എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചതിന് പിന്നാലെ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ എംപി. എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിരന്തരമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും അവരുടെ മൗലികാവകാശങ്ങൾ പോലും എസ്എഫ്‌ഐ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ കെഎസ്‌യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടംചേർന്ന് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചപ്പോൾ പൊലീസ് നോക്കിനിന്നെന്ന് ലോ കോളജിൽ മർദനത്തിനിരയായ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് സഫ്‌ന യാക്കൂബ് പറഞ്ഞു. കോളജിലെ അക്രമത്തിന് ശേഷം എസ്എഫ്‌ഐ പ്രവർത്തകർ വീടുകയറി മർദിച്ചെന്നും കെഎസ്‌യു ആരോപിച്ചു. ദേവനാരായണനെന്ന വിദ്യാർഥിക്ക് കഴുത്തിനും ജിയോ എന്ന വിദ്യാർഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്‌ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറഞ്ഞു.    

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in