തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ ശക്തമായ മഴയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും തുടരുകയാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വര്‍ക്കലയില്‍ ഒരു വീട് തകര്‍ന്നു. തീരത്ത് കടലാക്രമണവും കടല്‍കയറ്റവും രൂക്ഷമാണ്.