Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് കനത്ത മഴ ; മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് കനത്ത മഴ ; മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം : കനത്ത മഴയിൽ വീട് തകർന്ന് മലപ്പുറത്ത്  കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ  (8), ലുബാന ഫാത്തിമ (ഏഴ് മാസം ) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു  അപകടം. പാലക്കാട് ജില്ലയിലും ഇന്നലെ രാത്രിയിൽ കനത്ത മഴ പെയ്തു. അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാൻ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയർഫോഴ്സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയാണ്. തിരുവാർപ്പ്, അയ്മനം, കുമരകം മേഖലകളിൽ മഴ ശക്തമാണ്. ഇടുക്കിയിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.      

Related articles

See all
Popular News

ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷത്തിന് വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും...

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Save your stories

Sign in