പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്‍റെ ആരോഗ്യനില സാധാരണനിലയിലേക്ക്. അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. വാവ സുരേഷിന് സാധാരണരീതിയിലുള്ള ഭക്ഷണം നൽകി തുടങ്ങി. നിലവിൽ ആന്‍റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ നൽകുന്നത് തുടരുന്നു.
അതേസമയം, അദ്ദേഹം സംസാരശേഷിയും ഓർമശക്തിയും പൂർണമായി വീണ്ട് എടുത്തുവെന്ന് ഇന്ന് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.