Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്‍റെ ധൂർത്ത് : ലീഗൽ കൗൺസലിന് ചിലവഴിച്ചത് ലക്ഷങ്ങള്‍

സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്‍റെ ധൂർത്ത് : ലീഗൽ കൗൺസലിന് ചിലവഴിച്ചത് ലക്ഷങ്ങള്‍
സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കൗൺസലിനായി ലക്ഷങ്ങൾ ചിലവഴിച്ച് സംസ്ഥാനസർക്കാർ. മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കൗണ്സലായി നിയമിക്കപ്പെട്ട അഡ്വ. കെ കെ രവീന്ദ്രനാഥിന് കാൽ കോടിയിലധികം രൂപ വാർഷിക ശമ്പളം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. ശമ്പള തുക നിശ്ചയിച്ച് സർക്കാർ ഉത്തരവും പുറത്തിറങ്ങി. ഉത്തരവിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ കെ കെ രവീന്ദ്രനാഥിനെ മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കൗൺസലായി നിയമിച്ചുകൊണ്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അന്നത്തെ ഉത്തരവിൽ രവീന്ദ്രനാഥിൻ്റെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിലും, അഡീഷണൽ അഡ്വക്കേറ്റ് ജനറലായി ചുമതല വഹിച്ച സമയത്തുണ്ടായിരുന്ന ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്. സീനിയർ ലീഗൽ കൗൺസലിനായി 31,20,000 രൂപ ശമ്പളയിനത്തിൽ ഒരു വർഷം സർക്കാർ നീക്കി വെക്കേണ്ടി വരും. സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 2.3 ശതമാനമാണ് റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മിയും 37.18 ശതമാനമാണ് പൊതുകടമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ വ്യക്തമാക്കിയിരുന്നു .ചിലവ് ചുരുക്കി മുന്നോട്ടു പോകേണ്ട ഘട്ടത്തിലും, നിയമനങ്ങൾ നടത്തി ലക്ഷക്കണക്കിനു രൂപ വേതനവും നൽകി മുന്നോട്ടു പോകുന്ന സർക്കാർ നയത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കടം വാങ്ങി സിൽവർ ലൈൻ പദ്ധതി അടക്കം നടപ്പാക്കുമെന്ന് ആവർത്തിച്ചു പറയുന്ന സംസ്ഥാന സർക്കാർ, സാമ്പത്തിക തകർച്ചയുടെ കൂടുതൽ ആഴത്തിലേക്ക് ആണ് സംസ്ഥാനത്തെ തള്ളിവിടുന്നത്.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in