തിരുവനന്തപുരം : 15 ാം നിയമസഭയുടെ നാലാം സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ നയപ്രഖ്യാപനത്തില്‍ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം തുടങ്ങുനാരിക്കുന്ന സാഹചര്യത്തിലാണ് ഗവർണർ ഒപ്പിടില്ലെന്ന് നിലപാടെടുത്തത്. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ ഉപാധിവെച്ചിരിക്കുന്നത്.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവർണറെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗവർണർ വഴങ്ങാതെ വന്നതോടെയാണ് സർക്കാരിന്‍റെ നയപ്രഖ്യാപനം അനിശ്ചിതത്വത്തിലായിരിക്കുന്നത്.
പെന്‍ഷന്‍ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ലെന്നും പേഴ്സണല്‍ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവര്‍ക്ക് ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ഗവർണർ ആരോപിക്കുന്നത്.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ക്ക് കൈമാറുകയും ഗവര്‍ണര്‍ അത് സഭയിലെത്തി വായിക്കുകയും ചെയ്യുന്നതാണ് നിലവിലെ കീഴ്‌വഴക്കം. എന്നാല്‍ നയംപ്രഖ്യാപനം അംഗീകരിക്കാന്‍ ഉപാധിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിർണ്ണായകമാകും.