Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ

തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ
തിരുവനന്തപുരം : തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല. കൊലപാതകമെന്ന് സംശയം. കൊല്ലം പരവൂർ സ്വദേശിയാണ് പ്രവീൺ. തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്‌റ്റ്  നടപടികൾ ഉടൻ ആരംഭിക്കും. ഇന്നലെ ഉച്ചയ്ക്കാണ് കൊല്ലം സ്വദേശിയായ പ്രവീണിനൊപ്പം യുവതി ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ മുറി പൂട്ടി പുറത്തുപോകുകയായിരുന്നു. യുവതി മുറിയിലുണ്ടെന്ന് പറഞ്ഞ് രാത്രി ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി കുത്തിത്തുറക്കുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി. വിഷം കഴിച്ച് മരിച്ചതാണോ അതോ കൊലപാതകമാണോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഗായത്രിയും പ്രവീണും നഗരത്തിലെ ഒരു ജുവലറിയിലെ ജീവനക്കാരായിരുന്നു. എട്ട് മാസം മുമ്പ് വരെ യുവതി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പ്രവീണിന് കഴിഞ്ഞ ദിവസം ഷോറൂമിൽ നിന്ന് ട്രാൻസ്ഫർ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നാണ് സൂചന. പള്ളിയിൽ നിന്ന് താലികെട്ടുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടിണ്ട്.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in