Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സന്നിധാനത്ത് ഭക്തർക്ക് നൽകിയ അരവണയിൽ പൂപ്പൽ എന്ന് പരാതി

സന്നിധാനത്ത് ഭക്തർക്ക് നൽകിയ അരവണയിൽ പൂപ്പൽ എന്ന് പരാതി
Sabarimala-Fungal-Aravana സന്നിധാനത്ത് ഭക്തർക്ക് നൽകിയ അരവണയിൽ പൂപ്പൽ എന്ന് പരാതി. മലപ്പുറം നിലമ്പൂരിൽ നിന്നെത്തിയ ഭക്തരാണ് പരാതിയുമായി രംഗത്തെത്തിയത്. 2017 ലെ അരവണയാണ് ഭക്തർക്ക് നൽകിയത്. നിലമ്പൂർ ചുങ്കത്തറ വില്ലേജിൽ നിന്നും ശബരിമലയിലെത്തിയ ഭക്തർക്കാണ് പഴകിയ അരവണ ലഭിച്ചത്. ഇക്കാര്യം വ്യക്തമാക്കി അവർ ശബരിമല സന്നിധാനത്തെ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർക്ക് പരാതിയും നൽകിയിരുന്നു. സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിനും പരാതി നൽകിയിട്ടുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ (അരവണ) ഡി.സുധീഷ് കുമാർ പറഞ്ഞു. ദേവസ്വം ബോർഡിനെ അപകീർത്തിപ്പെടുത്താൻ ചിലർ ചെയ്ത നീക്കമാണ് ഇതിന് പിന്നിലെന്നും സുധീഷ് കുമാർ ആരോപിച്ചു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in