Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫ്‌ളോറിഡയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നു വീണു: 9 പേര്‍ കൊല്ലപ്പെട്ടു; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഫ്‌ളോറിഡയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നു വീണു: 9 പേര്‍ കൊല്ലപ്പെട്ടു; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാം ബീച്ച്: സൗത്ത് ഫ്ളോറിഡയിലെ ജനവാസ മേഖലയ്ക്ക് സമീപം ബിസിനസ് ജെറ്റ് മിസൈല്‍ പോലെ മൂക്കുകുത്തി വീണുണ്ടായ വന്‍ ദുരന്തത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. പാം ബീച്ച് കൗണ്ടിയിലെ ക്രെസ്റ്റ്ഹേവന് സമീപമാണ് വിമാനം തകര്‍ന്നു വീണ് വന്‍ തീഗോളമായി മാറിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടായ മാര്‍-എ-ലാഗോയില്‍ നിന്ന് 14 കിലോമീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്.

ജനവാസ കേന്ദ്രങ്ങളിലെ വീടുകള്‍ക്ക് തൊട്ടടുത്ത്, തിരക്കേറിയ പാതയിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കാറുകളില്‍ യാത്ര ചെയ്തവര്‍ പകര്‍ത്തിയ ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആകാശത്തുനിന്ന് കുത്തനെ പതിച്ച വിമാനം നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ച് പ്രദേശം കറുത്ത പുകയാല്‍ മൂടപ്പെട്ടു.

ടെക്‌സസിലെ ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് യു.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ ഭീതിജനകമായ സംഭാഷണ വിവരങ്ങളും പുറത്തുവന്നു. ടര്‍ബുലന്‍സും ഐസിംഗും റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കാന്‍ തുടങ്ങിയത്.

'മേയ്‌ഡേ.. മേയ്‌ഡേ.. ഞങ്ങള്‍ മിനിറ്റില്‍ 10,000 അടിയോളം താഴേക്ക് പതിക്കുകയാണ്, വിമാനം നിയന്ത്രണം വിട്ട് അതിവേഗം താഴേക്ക് നീങ്ങുന്നു. ഞങ്ങള്‍ ഭൂമിയിലേക്ക് ഇടിച്ചിറങ്ങാന്‍ പോകുന്നു,' എന്ന് പൈലറ്റ് നിലവിളിച്ചുകൊണ്ട് പറയുന്നതും തുടര്‍ന്ന് വിമാനത്തിലെ വനിതാ ജീവനക്കാരിയുടെ അവസാന ശബ്ദസന്ദേശവും എടിസി റെക്കോര്‍ഡുകളില്‍ വ്യക്തമാണ്. പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

ബ്രിട്ടന്റെ സൈനിക വിഭാഗങ്ങളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ഇറാൻ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ധീരതയ്ക്ക് ആദരം; ഫ്ളൈദുബായ് വിമാന ജീവനക്കാര്‍ക്ക് യു.എ.ഇയുടെ പരമോന്നത ബഹുമതി

Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Save your stories

Sign in