Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്‍ ക്രമക്കേടെന്ന് പരാതി; 'എസ്എഫ്‌ഐ നേതാവിന് ഒന്നാം റാങ്ക് നല്‍കിയതില്‍ അന്വേഷണം വേണം'

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്‍ ക്രമക്കേടെന്ന് പരാതി; 'എസ്എഫ്‌ഐ നേതാവിന് ഒന്നാം റാങ്ക് നല്‍കിയതില്‍ അന്വേഷണം വേണം'

തിരുവനന്തപുരം: പി എസ് സി നടത്തിയ ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി പരാതി. എസ്.എഫ്.ഐ നേതാവ് ഒന്നാം റാങ്ക് നേടിയ പരീക്ഷാ നടപടികളില്‍ ദുരൂഹതയുണ്ടെന്നും അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി.

വളരെ അസാധാരണമായ വേഗത്തിലാണ് ഈ പരീക്ഷയുടെ നടപടികള്‍ പി.എസ്.സി പൂര്‍ത്തിയാക്കിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഡിസംബറില്‍ എഴുത്തുപരീക്ഷ നടത്തി, മെയ് ആദ്യവാരം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ജൂണില്‍ തന്നെ നിയമന ഉത്തരവ് നല്‍കുകയും ചെയ്തു. കൂടാതെ, ഒന്നാം റാങ്ക് ലഭിച്ച് നിയമനം നേടിയ ഉദ്യോഗാര്‍ത്ഥിക്ക് എതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥി രംഗത്തെത്തി. താന്‍ മറ്റ് പല പി.എസ്.സി പരീക്ഷകളുടെയും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്നും, തന്റെ നിയമനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥി വിശദീകരിച്ചു.

Related articles

See all
Popular News

ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; ടിക്കറ്റ് നിരക്ക് കുറയും

Popular News

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Popular News

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; മഹാരാജാസിന് പിന്നാലെ കാലടിയിലും SFI...

Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Save your stories

Sign in