Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ; ഇന്ധനവില ഇന്നും വർദ്ധിച്ചു

ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ; ഇന്ധനവില ഇന്നും വർദ്ധിച്ചു
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം വിഷയം ധനകാര്യ മന്ത്രാലയത്തിന് വിട്ടു. എന്നാൽ വില കുറയ്ക്കില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഇന്ധന വിലവര്‍ധന താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമാണന്നും ഇതിന്റെ പേരില്‍ നികുതി കുറക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നിലവിലെ എക്സൈസ് തീരുവയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം രണ്ട് രൂപ കുറച്ചിട്ടുണ്ട്. https://www.youtube.com/watch?v=jbQJxLahuJs ഇനിയും നികുതി കുറയ്ക്കാന്‍ സാധിക്കുകയില്ല എന്ന വിചിത്ര ന്യായമാണ് കേന്ദ്രസർക്കാർ നിരത്തുന്നത്. സംസ്ഥാനങ്ങളോട് വില കുറക്കാന്‍ അഭ്യര്‍ഥിക്കും. എന്നാല്‍ സംസ്ഥാനങ്ങങ്ങളെ അതിനുവേണ്ടി നിര്‍ബന്ധിക്കില്ല. അവര്‍ക്കും അതിന് സാമൂഹിക ബാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ പറയുന്നു. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കുറഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2014നും 16നുമിടയ്ക്ക് ഒമ്പത് തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയില്‍ 13.47 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ വില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് തീരുവയില്‍ ആകെ രണ്ടു രൂപയുടെ ഇളവാണ് നല്‍കിയത്. ആ ഇളവാണ് കേന്ദ്രം വലിയ കാര്യമായി അവതരിപ്പിക്കുന്നത്. അതേ സമയം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും ഇന്ധനവില കൂടി. മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തിലാണ് ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വില റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഇന്ന് 90.05 രൂപയാണ് ഒരു ലിറ്റര്‍ പെട്രോൾ വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.87 രൂപയും ഡീസലിന് 72.97 രൂപയുമാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in