Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മണലൂർ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മണലൂർ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു

മണലൂർ മുൻ എംഎൽഎയും കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ പി.എ. മാധവൻ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും ജനകീയനായ മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. 2026 ഫെബ്രുവരിയിൽ മുണ്ടൂരിലെ വീടിന് സമീപത്ത് വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. അന്നുതതൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

വെറും 13-ാമത്തെ വയസ്സിൽ വിമോചന സമരത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നേതാവാണ് പി.എ. മാധവൻ. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ മണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. മുൻപ് തൃശൂർ ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മണലൂർ, കണ്ടാണശ്ശേരി, അരിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാദേശിക പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും എക്കാലവും മുൻപന്തിയിലുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം.

അന്തരിച്ച നേതാവിന്റെ ഭൗതികദേഹം ഇന്ന് കൊച്ചിയിൽ നിന്നും തൃശൂരിലേക്ക് എത്തിക്കും. അദ്ദേഹത്തിന്റെ പൊതുദർശനം, സംസ്കാരം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ തൃശൂർ ജില്ലാ കോൺഗ്രസ് നേതൃത്വവും കുടുംബാംഗങ്ങളും കൂടിയാലോചിച്ച് ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

Related articles

See all
Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Save your stories

Sign in