Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വനിതാ മതിൽ : വിദ്യാർത്ഥിനികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കാൻ അനുവദിക്കില്ല

വനിതാ മതിൽ : വിദ്യാർത്ഥിനികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കാൻ അനുവദിക്കില്ല
KM-Abhihith-KSU വനിതാ മതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടതിലും, ബന്ധുനിയമനം നടത്തുകയും ചെയ്ത മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നാളെ മന്ത്രിയുടെ തവന്നൂരിലെ വീട്ടിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തുമെന്നും അഭിജിത്ത് കോഴിക്കോട് പറഞ്ഞു. വനിതാമതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് അറിയിച്ചു. സംഘപരിവാറിന്‍റെ നാവായ സുഗതന്‍റെ നേതൃത്വത്തിലുള്ള വർഗീയമതിലിൽ വിദ്യാർത്ഥിനികളെ അണിനിരത്തുന്നത് അപലപനീയമാണ്. ഡി.ഇ.ഒമാരുടെ നേതൃത്വത്തിൽ നിർബന്ധപൂർവ്വം വിദ്യാർത്ഥിനികളെ പങ്കെടുപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വനിതാമതിലിന് സ്കൂൾ ബസ്സുകൾ വിട്ടു കൊടുക്കാൻ ആർ.ടി.ഒമാർക്ക് മേൽ സമർദ്ദം ചെലത്തുന്നതായി പരാതി ഉയരുന്നുണ്ട്. ഇത്തരം നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അഭിജിത്ത് അറിയിച്ചു. ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു സമരം ശക്തമാക്കും. നാളെ മന്ത്രിയുടെ തവന്നൂരിലെ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തുമെന്നും അഭിജിത്ത് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in