തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലെ ബോണസിന് അര്‍ഹതയില്ലാത്ത താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവിറങ്ങി. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയിലും കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഓണത്തോടനുബന്ധിച്ച് 5,500 രൂപ പ്രത്യേക ഉത്സവബത്തയായി അനുവദിച്ചത്.
വിവിധ സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ- വായ്പ കളക്ഷന്‍ ഏജന്റുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള, ബോണസിന് അര്‍ഹതയില്ലാത്ത, എല്ലാ തത്കാലിക ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
സഹകരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്ത