Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടിക്കേസ്: വീണയ്ക്ക് ഇഡി സമന്‍സ് അയച്ചേക്കും; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതം

മാസപ്പടിക്കേസ്: വീണയ്ക്ക് ഇഡി സമന്‍സ് അയച്ചേക്കും; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതം

സിഎംആര്‍എല്‍ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള അന്വേഷണം ഇഡി വീണ്ടും ഊര്‍ജിതമാക്കി. വരും ദിവസങ്ങളില്‍ വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കിയേക്കും. ലേക്കര്‍ ഇന്ത്യ, സൊളാസ് എന്നീ കമ്പനികളുമായി നടന്നിട്ടുള്ള പണമിടപാടുകളെക്കുറിച്ചും പരിശോധന നടന്നുവരികയാണ്.

കണ്ടെത്തിയ കയ്യെഴുത്ത് രേഖകളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുന്നത്. പരിശോധനയില്‍ കണ്ടെടുത്ത ഡയറിയിലെ കയ്യെഴുത്ത് കുറിപ്പുകളില്‍ നിന്ന് ഏകദേശം 20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകള്‍ ഇഡിക്ക് ലഭിച്ചു. ഇതിന്റെ ഉറവിടവും പണം എങ്ങോട്ടാണ് കൈമാറ്റം ചെയ്തതെന്നും ഏജന്‍സി വിശദമായി പരിശോധിക്കുന്നു. ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) അയച്ചതായി രേഖകളില്‍ കാണുന്നുണ്ട്. വിദേശത്തേക്ക് കൂടുതല്‍ തുക നിയമവിരുദ്ധമായി കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വീണ ഉപയോഗിച്ചിരുന്ന ഒരു സിം കാര്‍ഡിന്റെ വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജറുമായ നന്ദുലാലിന്റെ പേരിലുള്ളതാണ് ഈ സിം കാര്‍ഡ്. ഇന്റര്‍നെറ്റ് കോളുകള്‍ വഴിയുള്ള ആശയവിനിമയങ്ങള്‍ക്കായാണോ മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചത് എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.

Related articles

See all
Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Save your stories

Sign in