Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുടര്‍ഭരണം സംഘടനയെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം: സ്വയം വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

തുടര്‍ഭരണം സംഘടനയെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം: സ്വയം വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

തൃശൂര്‍: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും പോരാട്ടവീര്യത്തെയും പ്രതികൂലമായി ബാധിച്ചുവെന്ന് തുറന്നുസമ്മതിച്ച് ഡിവൈഎഫ്‌ഐ. തൃശൂരില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പ്രസ്ഥാനം കടുത്ത ആത്മവിമര്‍ശനം നടത്തിയത്. താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങള്‍ പലയിടത്തും മന്ദഗതിയിലാകുകയും ശിഥിലമാകുകയും ചെയ്തതായും, യുവജന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വന്ന വീഴ്ച പരിഹരിച്ച് പഴയ കരുത്തിലേക്ക് മടങ്ങിവരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അംഗത്വ വിതരണത്തിലുണ്ടായ ഇടിവാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇതിനുപുറമേ, സംഘടനയുടെ മുഖമാസികയ്ക്ക് പുതിയ വരിക്കാരെ കണ്ടെത്തുന്നതിലും കീഴ്ഘടകങ്ങള്‍ സ്വന്തം നിലയ്ക്ക് പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിലും വീഴ്ച സംഭവിച്ചു. യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി 'സിജെപി' പ്രക്ഷോഭത്തിന്റെ സംഘാടന ശൈലി മാതൃകയാക്കണമെന്ന ആഹ്വാനവും റിപ്പോര്‍ട്ടിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ ഡിവൈഎഫ്‌ഐക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതില്‍ വന്ന വീഴ്ച തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്ക് കാരണമായതായും പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related articles

See all
Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in