Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അവധി ദിനത്തില്‍ പെന്‍ഷന്‍കാരെ വലച്ച് ട്രഷറി ; വഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം പുതുക്കിയ സോഫ്റ്റവെയർ വീണ്ടും പണിമുടക്കി

അവധി ദിനത്തില്‍ പെന്‍ഷന്‍കാരെ വലച്ച് ട്രഷറി ; വഞ്ചിയൂർ ട്രഷറി തട്ടിപ്പിന്  ശേഷം പുതുക്കിയ സോഫ്റ്റവെയർ വീണ്ടും പണിമുടക്കി
തിരുവനന്തപുരം: ദുഃഖവെള്ളി ദിവസം പുതുക്കിയ പെൻഷൻ വാങ്ങാനെത്തിയവർ സാങ്കേതിക തകരാർ കാരണം പെന്‍ഷന്‍ കിട്ടാതെ  ട്രഷറിയിൽ കുടുങ്ങി. പുതുക്കിയ ശമ്പളവും പെൻഷനും കൊടുക്കാൻ പൊതു അവധി ദിവസവും പ്രവർത്തിച്ച ട്രഷറിയിൽ സോഫ്റ്റവെയർ തകരാർ മൂലം പണം വാങ്ങാനെത്തിയവർ  മണിക്കൂറുകളോളം കാത്തുനിക്കേണ്ടി വന്നു.  തെരഞ്ഞെടുപ്പിന് മുൻപ്  പുതുക്കിയ  ശമ്പളവും പെൻഷനും നൽകണമെന്ന സർക്കാർ നിർബന്ധമാണ്  പൊതു അവധി ദിവസവും ട്രഷറി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.  10 മണിക്ക് ട്രഷറിയിലെത്തിയവർ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. സോഫ്റ്റവെയറിലേക്ക് കയറാൻ പോലും കഴിയാതെ ജീവനക്കാരും ബുദ്ധിമുട്ടി. വഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം സോഫ്റ്റവെയറിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നായിരുന്നു ട്രഷറി വകുപ്പിന്‍റെ വിശദീകരണം. എന്നാൽ സെർവർ തകരാർ തുടരുകയായിരുന്നു. ഉച്ചക്ക് ശേഷം സാങ്കേതികതകരാർ താല്‍കാലികമായി പരിഹരിച്ചു. സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നുമാണ് ട്രഷറി വകുപ്പിന്‍റെ വിശദീകരണം.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in