Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊലപാതകികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ ജോലി ; 'എന്തൊരു കരുതല്‍' : കടുത്ത വിമർശനവുമായി ഡോ. ശൂരനാട് രാജശേഖരന്‍

കൊലപാതകികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ ജോലി ; 'എന്തൊരു കരുതല്‍' : കടുത്ത വിമർശനവുമായി ഡോ. ശൂരനാട് രാജശേഖരന്‍
പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നല്‍കിയതില്‍ പ്രതിഷേധിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. കൃപേഷ്, ശരത് ലാൽ വധക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ ആരോഗ്യ മന്ത്രി വീണ ജോർജ്, ടിപി.കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, പിണറായി സർക്കാരിന് അധികാര തിമിരം ബാധിച്ചിരിക്കുന്നു. പിണറായി സർക്കാർ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശമെന്തെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം.
എന്തൊരു കരുതൽ ? പിണറായി സർക്കാർ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശമെന്ത്? യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ ചെറുപ്പക്കാരെ ദാരുണമായി കൊലപ്പെടുത്തിയ സി.പിഎം നേതാക്കളായ ലംബോധരൻ അടക്കമുള്ള 3 പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നീയമനം നൽകിയതു വഴി കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം എന്ന് വ്യക്തം. പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പിണറായി സർക്കാർ ഖജനാവിൽ നിന്ന് 1 കോടി രൂപ ചെലവഴിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എം ന്റെ കാര്യപരിപാടി. ബംഗാളിലും ത്രിപുരയിലും ഇതേ കാര്യപരിപാടിയായിട്ടായിരുന്നു ഇവരുടെ പ്രയാണം. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോൾ സി.പി.എം കൊടി പോലും കാണാനില്ല എന്ന സ്ഥിതിയിലായി. അധികാര തിമിരം ബാധിച്ചിരിക്കുന്നു പിണറായി സർക്കാരിന്. ഒന്നാം പിണറായി സർക്കാരിൽ , ടി.പി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടി കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, രണ്ടാം പിണറായി സർക്കാരിൽ , കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് മുന്തിയ പരിഗണന നൽകി ആശുപത്രി നിയമനം നൽകിയ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് . നമ്മുടെ ആരോഗ്യമന്ത്രിമാർ പിണറായിയുടെ കീഴിൽ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണ്. നിങ്ങളെ തെരഞ്ഞെടുത്ത പ്രബുദ്ധരായ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓർമിപ്പിക്കുന്നു.    

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in