Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ജോക്കോവിച്ച് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ; ഇരുപതാം ഗ്രാൻസ്‍ലാം കിരീടം

ജോക്കോവിച്ച് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ; ഇരുപതാം ഗ്രാൻസ്‍ലാം കിരീടം
ലണ്ടന്‍: വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ജോക്കോവിച്ചിന്‍റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാൻസ്‍ലാം നേട്ടവുമാണിത്. വിംബിൾഡണിലെ സെന്‍റർ കോർട്ടിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ താരം മാറ്റിയോ ബെറെറ്റിനിയെയാണ് ജോക്കോവിച്ച് അടിയറവ് പറയിച്ചത്. കിരീട നേട്ടത്തോടെ 20–ാം ഗ്രാൻസ്‍ലാം കിരീടമെന്ന റോജർ ഫെഡററുടെയും റാഫേൽ നദാലിന്‍റെയും റെക്കോർഡിന് ഒപ്പവും ജോക്കോവിച്ച് എത്തി. ജോക്കോവിച്ചിന്‍റെ കരിയറിലെ 30–ാം ഗ്രാൻസ്‍ലാം ഫൈനലായിരുന്നു ഞായറാഴ്ചത്തേത്. ബെറെറ്റിനിയുടേത് കന്നി ഫൈനലും. മൂന്ന് മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ജോക്കോവിച്ചിന്‍റെ തിരിച്ചുവരവ്. സ്കോർ 6–7, 6–4, 6–4, 66–3. നേരത്തെ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും ജോക്കോവിച്ച് കിരീടം നേടിയിരുന്നു. ഫൈനലില്‍ ഗ്രീസിന്‍റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകര്‍ത്തായിരുന്നു കിരീട നേട്ടം. 2021-ല്‍ നടന്ന ഗ്രാൻസ്‍ലാം ടൂര്‍ണമെന്‍റുകളില്‍ ജോക്കോവിച്ചിന്‍റെ 21-ാം ജയവുമാണിത്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: കേരളത്തെ ആശ ശോഭന നയിക്കും; 17 അംഗ ടീമിനെ പ്ര...

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Popular News

ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ...

Save your stories

Sign in