Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡയസ്‌നോണ്‍ ഏശിയില്ല : സെക്രട്ടറിയേറ്റില്‍ ഇന്നലെ 32 പേര്‍, ഇന്ന് 176

ഡയസ്‌നോണ്‍ ഏശിയില്ല : സെക്രട്ടറിയേറ്റില്‍ ഇന്നലെ 32 പേര്‍, ഇന്ന് 176
തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റില്‍ ഇന്ന് ജോലിക്കെത്തിയത് വെറും 176 പേര്‍. ആകെ 4,824 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. 48 മണിക്കൂര്‍ പണിമുടക്കിന്‍റെ  ആദ്യ ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചെങ്കിലും 144 പേര്‍ മാത്രമാണ് രണ്ടാം ദിവസം കൂടുതലായി എത്തിയത്. സര്‍ക്കാരിന്‍റെ ഉത്തരവ് ജീവനക്കാരുടെ സംഘടനകള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അത്യാവശ്യ കാരണമില്ലാതെ അവധി അനുവദിക്കില്ലെന്നും, അനധികൃതമായി ഹാജരാകാതിരുന്നാല്‍ ശമ്പളം നഷ്ടപ്പെടുമെന്നുമൊക്കെ ഉത്തരവിലുണ്ടായിരുന്നു. എന്നിരുന്നാലും ജോലിക്കു ഹാജരാകേണ്ടെന്ന നിര്‍ദേശമാണ് സര്‍വീസ് സംഘടനകള്‍ നല്‍കിയത്. ജോലിക്കെത്താത്തവര്‍ അവധി അപേക്ഷിച്ചാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്താത്തതിനാല്‍ വാഹന സൗകര്യം ഇല്ലെന്ന കാരണമായിരിക്കും അവധിക്ക് കാരണമായി പറയുന്നത്.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Save your stories

Sign in