Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പുനലൂര്‍ മധുവിന്‍റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടം': കെ സുധാകരന്‍ എംപി

'പുനലൂര്‍ മധുവിന്‍റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടം': കെ സുധാകരന്‍ എംപി
  മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയുമായിരുന്ന പുനലൂര്‍ മധുവിന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. കെഎസ് യു സംസ്ഥാന അധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല വഹിച്ചപ്പോഴും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പുനലൂര്‍ മധുവിന്‍റെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ സുധാകരന്‍ എംപി പറഞ്ഞു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in