Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് ; ആകെ മരണം 4668

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് ; ആകെ മരണം 4668
തിരുവനന്തപുരം : കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 45,171 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4668. പുതുതായി 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 4 വീതം, കാസർകോട് 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം 1 വീതം. ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 403 എറണാകുളം 368 കണ്ണൂര്‍ 350 മലപ്പുറം 240 കോട്ടയം 230 തൃശൂര്‍ 210 കാസർകോട് 190 തിരുവനന്തപുരം 185 കൊല്ലം 148 പാലക്കാട് 133 ഇടുക്കി 113 ആലപ്പുഴ 99 പത്തനംതിട്ട 74 വയനാട് 59 നെഗറ്റീവായവർ തിരുവനന്തപുരം 152 കൊല്ലം 210 പത്തനംതിട്ട 126 ആലപ്പുഴ 72 കോട്ടയം 143 ഇടുക്കി 192 എറണാകുളം 142 തൃശൂര്‍ 171 പാലക്കാട് 74 മലപ്പുറം 203 കോഴിക്കോട് 299 വയനാട് 78 കണ്ണൂര്‍ 250 കാസർകോട് 61 രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 208 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 395, എറണാകുളം 333, കണ്ണൂര്‍ 270, മലപ്പുറം 228, കോട്ടയം 214, തൃശൂര്‍ 203, കാസർകോട് 165, തിരുവനന്തപുരം 133, കൊല്ലം 141, പാലക്കാട് 44, ഇടുക്കി 110, ആലപ്പുഴ 97, പത്തനംതിട്ട 57, വയനാട് 56 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 27,893 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,02,359 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 1,42,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 4403 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 554 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 359 ഹോട്സ്‌പോട്ടുകളാണുള്ളത്.  

Related articles

See all
Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Save your stories

Sign in