Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കണ്ണൂരില്‍ സി.പി.എമ്മിന്‍റെ ബോംബ് നിർമാണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്' : കെ മുരളീധരന്‍ എം.പി

'കണ്ണൂരില്‍ സി.പി.എമ്മിന്‍റെ ബോംബ് നിർമാണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്' : കെ മുരളീധരന്‍ എം.പി
  കണ്ണൂർ : കണ്ണൂരില്‍ സി.പി.എമ്മിന്‍റെ ബോംബ് നിർമ്മാണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് കെ മുരളീധരന്‍ എം.പി. കണ്ണൂർ എസ്.പിയെ പിണറായി വിജയൻ അഴിച്ചുവിട്ടിരിക്കുകയാണ്. എല്ലാറ്റിനും കൂട്ട് നിൽക്കുന്ന ആളാണ് കണ്ണൂർ എസ്.പിയെന്നും കെ മുരളീധരൻ എം.പി തലശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊന്ന്യം സ്‌ഫോടനവും വെഞ്ഞാറമൂട് കൊലപാതകവും ബംഗളുരു മയക്കുമരുന്ന് കേസും സി.ബി.ഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. സി.ഒ.ടി നസീർ വധശ്രമക്കേസിലെ പ്രതിയെ പൊന്ന്യം കേസിൽ പിടിച്ചപ്പോൾ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ഭയന്നാവും എ.എൻ ഷംസീർ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചത്. കേരളത്തെ കലാപ ഭൂമിയാക്കുന്ന സി.പി.എം കാടത്തത്തിനെതിരെ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Kerala

എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ കൊലപാതകം : മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റില്‍

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Save your stories

Sign in