Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തോൽവിക്ക് പിന്നാലെ അടിയന്തര തിരുത്തൽ നടപടികളിലേക്ക് സിപിഎം; വിപുലീകൃത സംസ്ഥാന സമിതി സെപ്റ്റംബറിൽ; അന്തിമ തീരുമാനം ഇന്ന്

തോൽവിക്ക് പിന്നാലെ അടിയന്തര തിരുത്തൽ നടപടികളിലേക്ക് സിപിഎം; വിപുലീകൃത സംസ്ഥാന സമിതി സെപ്റ്റംബറിൽ; അന്തിമ തീരുമാനം ഇന്ന്

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി വിപുലീകൃത സംസ്ഥാന സമിതി യോഗം വിളിച്ചുചേർക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. സെപ്റ്റംബർ രണ്ടാം വാരത്തിൽ യോഗം നടത്താനാണ് പ്രാഥമിക തീരുമാനം. ഇന്നും നാളെയുമായി ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിലുള്ള ധാരണപ്രകാരം സെപ്റ്റംബർ 11, 12, 13 തീയതികളിൽ കോഴിക്കോട് വച്ചാകും വിപുലീകൃത യോഗം ചേരുക.

സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമെ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വിവിധ വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഏരിയ സെക്രട്ടറിമാരെ യോഗത്തിൽ ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സമിതി ചർച്ച ചെയ്ത് തീരുമാനിക്കും. തെരഞ്ഞെടുപ്പിലെ ദാരുണമായ തോൽവിയിലും സംഘടനാപരമായ വീഴ്ചകളിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് സംസ്ഥാന സമിതി യോഗത്തിൽ വച്ചുപുലർത്തുകയും ഗൗരവമായി ചർച്ച ചെയ്യുകയും ചെയ്യും.

Related articles

See all
Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Save your stories

Sign in