Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ പൊതുസ്ഥലങ്ങള്‍ കയ്യേറി സിപിഎം പാർട്ടി കോൺഗ്രസ് പ്രചാരണം

കണ്ണൂരില്‍ പൊതുസ്ഥലങ്ങള്‍ കയ്യേറി സിപിഎം പാർട്ടി കോൺഗ്രസ് പ്രചാരണം
കണ്ണൂർ നഗരത്തിലെ തെരുവുകളും, പൊതുസ്ഥലങ്ങളും സർക്കാർ സ്ഥാപനങ്ങളുടെ മതിലും കയ്യേറി സി പി എം പാർട്ടി കോൺഗ്രസിന്‍റെ പ്രചാരണം. പ്രചാരണപ്രവർത്തനങ്ങൾ പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് കൊണ്ടായിരിക്കുമെന്ന് സിപി എം നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും അതും വെറും പ്രഖ്യാപനം മാത്രം.സർക്കാർ സ്ഥാപനങ്ങളുടെ മതിലിൽ ഉൾപ്പടെ അനുമതി ഇല്ലാതെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിട്ടും നടപടി എടുക്കാതെ അധികൃതർ. സി പി എം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പണകൊഴുപ്പും ആർഭാടവും വിളിച്ചോതുന്ന ഒരുക്കങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്. കണ്ണൂർ നഗരമാകെ ബോർഡുകളും, നിശ്ചല ദൃശ്യങ്ങളും തോരണങ്ങൾ കൊണ്ടും നിറഞ്ഞു കഴിഞ്ഞു. ജില്ലാ കളക്ട്രേറ്റ് ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ മതിലിൽ ഉൾപ്പടെ പ്രചാരണ ബോർഡുകൾ നിരത്തിട്ടുണ്ട്. നടപ്പാതകൾ കയ്യേറിയും ട്രാഫിക് സിഗ്നൽ പോസ്റ്റിന് സമീപത്ത് വരെ നിശ്ചല ദൃശ്യങ്ങളും കമാനങ്ങളും പാർട്ടി കോൺഗ്രസിൻ്റെ പ്രചാരണത്തിൻ്റെഭാഗമായിഒരുക്കിട്ടുണ്ട്.പ്രചാരണപ്രവർത്തനങ്ങൾ പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് കൊണ്ടായിരിക്കുമെന്ന് സി പി എം നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും അതും വെറും പ്രഖ്യാപനം മാത്രമായി മാറി .തിരക്കുള്ള റോഡരികുകളും, പൊതു സ്ഥലങ്ങളും കയ്യേറി കൊണ്ടാണ് പ്രാദേശികസ്വാഗതം സംഘം ഓഫിസുകൾ എന്ന പേരിൽ ചെറു കൂടാരങ്ങളും മറ്റു പ്രചാരണ സ്തൂപങ്ങളും സ്ഥാപിച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ മതിലുകൾ രാഷ്ട്രിയ പാർട്ടിയുടെ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടമെങ്കിലും കളക്ട്രേറ്റിന്‍റെ  മതിലിൽ ഉൾപ്പടെ പ്രചാരണ ബോർഡ് സ്ഥാപിച്ചിട്ടും കയ്യേറ്റത്തിന് എതിരെ നടപടി എടുക്കണ്ട അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പാർട്ടി കോൺഗ്രസിന്‍റെ പ്രചാരണത്തിനായി തെയ്യക്കോലങ്ങൾ റോഡരികിൽ സ്ഥാപിച്ചതിന് എതിരെ സമുദായ സംഘടനകൾ രംഗത്ത് വന്നിരുന്നു.ഇതോടെത്തരത്തിലുള്ള പ്രചാരണത്തിൽ നിന്ന് പാർട്ടി പിറകോട്ട് പോയിട്ടുണ്ട്.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Save your stories

Sign in