Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആലപ്പുഴയില്‍ സിപിഎം പരിപാടി ബഹിഷ്കരിച്ച് ബ്രാഞ്ച് സെക്രട്ടറിമാർ ; വിഭാഗീയത പുതിയതലത്തിലേക്ക്

ആലപ്പുഴയില്‍ സിപിഎം പരിപാടി ബഹിഷ്കരിച്ച് ബ്രാഞ്ച് സെക്രട്ടറിമാർ ; വിഭാഗീയത പുതിയതലത്തിലേക്ക്
ആലപ്പുഴ : ആലപ്പുഴയില്‍ സി.പി.എം പാര്‍ട്ടി പരിപാടി ബഹിഷ്കരിച്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും. പി.പി.ചിത്തരഞ്ജന്‍ എംഎൽഎയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ബഹിഷ്കരണം. ആലപ്പുഴ കൊമ്മാടി ലോക്കൽ കമ്മിറ്റി വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്നാണ് പി.പി ചിത്തരഞ്ജൻ എംഎൽഎയെ ഒഴിവാക്കിയത്. വിവാദമായതോടെ എംഎൽഎയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി തലയൂരാൻ ശ്രമം തുടങ്ങി. ഇന്നു വൈകിട്ട് 4.30ന് കൊമ്മാടി യുവജന വായനശാലയിലാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി. ചിത്തരഞ്ജനെ ഒഴിവാക്കിയ സംഭവം ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ പാർട്ടി നേതൃത്വത്തിന്‍റെ ശ്രദ്ധയിലെത്തിച്ചു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ കമ്മിറ്റി ലോക്കൽ കമ്മിറ്റിയോട് നിർദേശിച്ചു. എംഎൽഎക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ലോക്കൽ സെക്രട്ടറി കെ.ജെ പ്രവീൺ നല്‍കുന്ന വിശദീകരണം. ലോക്കൽ സെക്രട്ടറി എംഎൽഎയെ ബന്ധപ്പെട്ടെങ്കിലും മുമ്പ് ഏറ്റിരുന്ന ചില പരിപാടികൾ ഇതേസമയം ഉള്ളതിനാൽ മുൻകൂട്ടി അറിയിക്കാത്ത പരിപാടിയിൽ പങ്കെടുക്കാനാകുമോയെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം. എങ്കിലും എംഎൽഎയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി ലോക്കൽ കമ്മിറ്റി സമൂഹമാധ്യമ പോസ്റ്ററുകൾ തയാറാക്കിയിട്ടുണ്ട്. അതേസമയം പരിപാടിക്ക് നേരത്തേ ക്ഷണിച്ചുവെന്ന ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം എംഎൽഎയുമായി അടുത്ത കേന്ദ്രങ്ങൾ നിഷേധിച്ചിട്ടുണ്ട്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍...

Popular News

'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി...

Save your stories

Sign in