Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിപിഎമ്മിന്‍റെ നിർദ്ദേശം അനുസരിക്കുന്ന പോലീസ് നാടിനെ തകർക്കും ; ബാല പീഡനക്കേസ് പ്രതിക്ക് പോലീസ് സഹായം' : സിപിഐ ജില്ലാ സെക്രട്ടറി

'സിപിഎമ്മിന്‍റെ നിർദ്ദേശം അനുസരിക്കുന്ന പോലീസ് നാടിനെ തകർക്കും ; ബാല പീഡനക്കേസ്  പ്രതിക്ക് പോലീസ് സഹായം' : സിപിഐ ജില്ലാ സെക്രട്ടറി
ഇടുക്കി : പോലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ നിന്നും ലഭിക്കുന്ന നിർദ്ദേശം അനുസരിച്ചുള്ള പോലീസിന്‍റെ പ്രവർത്തനം നാടിനെ തകർക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നു എന്നാരോപിച്ച് സിപിഐ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ കൊലപ്പെടുത്തി കേസിലെ പ്രതിയ അർജുന് എതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയില്ലെന്നാരോപിച്ചാണ് സിപിഐ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഇതിന് മൈക്ക് ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്നു. കേസിലെ പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുമ്പോൾ ചില നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ശിവരാമൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു. സ്റ്റേഷനു സമീപം മാർച്ച് പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനു കാരണമായി. പ്രതി അർജുനെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചേർക്കണമെന്ന് മാതാപിതാക്കളുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അർജുനും എസ് സി വിഭാഗത്തിൽ പെട്ട ആളാണെന്നതിനുള്ള രേഖകൾ പോലീസ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നായിരുന്നു ഇത്. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിതൂക്കിയത്.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in