Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് വകഭേദം : പരിധിയിൽ കവിഞ്ഞ ആത്മവിശ്വാസം അപകടമെന്ന് മുന്നറിയിപ്പ്

കൊവിഡ് വകഭേദം : പരിധിയിൽ കവിഞ്ഞ ആത്മവിശ്വാസം അപകടമെന്ന് മുന്നറിയിപ്പ്
ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ടും തെല്ലും ജാഗ്രത പുലർത്താതെയാണ് ജനങ്ങൾ പൊതു നിരത്തിലേക്കിറങ്ങുന്നത്. തന്നെ കൊവിഡ് വൈറസ് പിടിക്കുകയില്ലെന്ന ഒരു പരിധിയിൽ കവിഞ്ഞ ആത്മവിശ്വാസമാണ് പലർക്കും. കൊവിഡ് വാക്‌സിന് രാജ്യത്ത് അനുമതി നൽകിയതോടെ ജനങ്ങൾ തെല്ലും ഭയമില്ലാതെയാണ് പൊതുനിരത്തിലേക്കിറങ്ങുന്നത്. തനിക്ക് രോഗം ബാധിക്കില്ല എന്ന ആത്മവിശ്വാസം പലരിലും അതിരുകടക്കുന്നു. സാമൂഹ്യ അകലവും സാനിറ്റൈസറും കൈകഴുകലുമൊക്കെ ജീവിതത്തിന്റെ ഭാഗമായ ഈ കൊറോണക്കാലത്ത് പല മലയാളികൾക്കും ഈ മഹാമാരിയെ ഭയമില്ലയെന്ന് വേണം പറയാൻ. അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ലോക്ക് ഡൗൺ ഇളവുകൾ പരിമിതമായി ഉപയോഗപ്പെടുത്തേണ്ടത്തിന്‍റെ ആവശ്യകതയും വലുതാണ്. ഈ സാഹചര്യത്തിൽ വീണ്ടും ലോക്ഡൗണിലേക്ക് പോകാതിരിക്കണമെങ്കിൽ സെൽഫ് ക്വാറന്‍റൈൻ അനിവാര്യമാണ്.

Related articles

See all
Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനു...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in