കണ്ണൂർ: കേന്ദ്രസർക്കാർ സർവ്വീസിൽപ്പെട്ട തപാൽ ജീവനക്കാർക്ക് മുൻഗണന നൽകി കൊവിഡ് വാക്സിൻ ലദ്യമാക്കണമെന്ന് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലും കത്തുകളും മണി ഓര്‍ഡറുകളും അത്യാവശ്യം ജീവൻ രക്ഷാമരുന്നുകളും വിതരണം ചെയ്ത് ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകി വിശ്രമമില്ലാതെ സേവനം ചെയ്യുന്ന മുഴുവൻ തപാൽ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർക്ക് നൽകിയ കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവൻ പണയം വെച്ചും കൃത്യ നിർവ്വഹണത്തിൽ ഏർപ്പെടുന്ന തപാൽ ജീവനക്കാർക്ക് വാക്സിൻ ഉടൻ ലഭ്യമാക്കണമെന്ന് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയ നിവേദനത്തിൽ അവശ്യപ്പെട്ടു.