തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കാട്ടാക്കട, വെള്ളറട, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ നാലാഞ്ചിറ, നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ കേശവപുരം, ചെമ്മരുതുമുക്ക്, ഇഞ്ചാമൂല, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുനല്‍പഴിഞ്ഞി, കുളത്തൂര്‍, ഉച്ചക്കട, പെരുംപഴഞ്ഞി, പൊഴിയൂര്‍, വിരളിപുരം, അരുവല്ലൂര്‍, ഊരാംവിള, മാവിലകടവ്, പാങ്ങാട് ഗ്രാമപഞ്ചായത്തിലെ തൃക്കോവില്‍വട്ടം, മൂലപ്പേഴ് എന്നീ പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച് 41,644 പേരാണ് ചികിത്സയിൽ ഉള്ളത്. പ്രതിദിന കൊവിഡ് കേസുകളിൽ 4ആം സ്ഥാനത്താണ് തിരുവനന്തപുരം ഉള്ളത്.