Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോകത്ത് കോവിഡ് വര്‍ദ്ധന; രണ്ട് പുതിയ ഉപ വകഭേദം കണ്ടെത്തി

ലോകത്ത് കോവിഡ് വര്‍ദ്ധന; രണ്ട് പുതിയ ഉപ വകഭേദം കണ്ടെത്തി
ലോകത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ മാസം വരെ ഇന്ത്യയില്‍ ആകെ 1,010 സജീവ കേസുകളുണ്ട്. അതേസമയം രണ്ട് പുതിയ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്നാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം മെയ് മാസം വരെ കോവിഡ് കേസുകളില്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കിഴക്കന്‍ മെഡിറ്ററേനിയന്‍, തെക്കുകിഴക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ പസഫിക് മേഖലകളിലാണ് പ്രധാനമായും കേസുകളുടെ വര്‍ദ്ധനവ് എന്നാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിമാനത്താവള പരിശോധനയില്‍ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. കോവിഡ്-19 വാക്സിനേഷനെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഔദ്യോഗിക നിലപാട് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കണ്ടെത്തുന്നത്. പുതിയ വകഭേദം നിലവിലെ വാക്സിനുകള്‍ക്ക് ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആഗോളതലത്തില്‍ പൊതുജനാരോഗ്യ അപകടസാധ്യത കുറവാണെന്ന് കണക്കാക്കുന്നു. എന്നാല്‍ ചില പടിഞ്ഞാറന്‍ പസഫിക് രാജ്യങ്ങളില്‍ കോവിഡ് കേസുകളിലും ആശുപത്രിവാസത്തിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയിലും കോവിഡ്് കേസുകളുടെ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹരിയാനയില്‍ അടുത്തിടെ ആകെ 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കര്‍ണാടകയിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് -19 കേസുകളില്‍ സ്ഥിരമായ വര്‍ദ്ധനവ് കര്‍ണാടക റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള, സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള നടപടികളും സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്.

Related articles

See all
Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

Popular News

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കാൻ എസ്സാർ ഗ്രൂപ്പ്; 1800 കോടി ഡോളറിന്...

Save your stories

Sign in