Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് : ഡെല്‍റ്റയുടെ ഉപവകഭേദം കേരളത്തില്‍ കൂടുന്നതായി പഠനം

കൊവിഡ് : ഡെല്‍റ്റയുടെ ഉപവകഭേദം കേരളത്തില്‍ കൂടുന്നതായി പഠനം
അതിതീവ്ര വ്യാപന സ്വഭാവമുള്ള ഡെല്‍റ്റ വകഭേദത്തിന്‍റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടുന്നതായി കണ്ടെത്തല്‍. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ- 1 കണ്ടെത്തിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സംസ്ഥാനത്ത് കൂടുന്നതായി കണ്ടെത്തിയത്. രാജ്യത്ത് രണ്ടാം കൊവിഡ് വ്യാപനം ശക്തമാക്കിയത് ഡെല്‍റ്റ വകഭേദമായിരുന്നു.  എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ-1 വകഭേദം കണ്ടെത്തിയത്. കേരളം കഴിഞ്ഞാൽ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്. ഇപ്പോഴുള്ള ബി.1.617.2 ഡെൽറ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണോ പുതിയ ഉപവകഭേദമായ എ.വൈ- 1 എന്നത് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാമ്പിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റ വൈറസിന്‍റെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്. സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലൈയിൽ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറുശതമാനമായി. ഓഗസ്റ്റോടെ എ.വൈ-1 വകഭേദത്തിന്‍റെ സാന്നിധ്യം ആറുശതമാനത്തിലേറെയായതായി കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസർച്ച് (സിഎസ്ഐആറിന്‍റെ)  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുടെ (ഐജിഐബി) പഠനം വ്യക്തമാക്കുന്നു.

Related articles

See all
Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Popular News

'വാർത്തകൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്': കെ. മുരളീധരൻ

Save your stories

Sign in