കണ്ണൂർ പൊതുവാച്ചേരിയിൽ മരം മോഷണക്കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റു ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള പ്രശാന്തിൻ്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.മുഖ്യ പ്രതിയായ മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ സംസ്ഥാനം വിട്ടതായി സൂചന. പ്രജീഷിൻ്റെ തലയ്ക്കേറ്റ പ്രഹരമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
പനയത്താ പറമ്പ് സ്വദേശി പ്രശാന്തും അബ്ദുൽ ഷുക്കൂറും ചേർന്നാണ് പ്രജീഷിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.മുഖ്യ പ്രതിയായ ഷുക്കൂറിനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. കർണാടകയിൽ ഒളിവിൽ ആയിരുന്ന ഇയാൾ ആന്ധ്രയിലേക്ക് കടന്നതായി സൂചനയുണ്ട്.പ്രശാന്തിനെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.മരം മോഷ്ടിച്ച സംഭവത്തിൽ ഷുക്കുറിനും, റിയാസിനുമെതിരെ സാക്ഷി പറഞ്ഞതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് പൊലീസിൻ്റെ നിഗമനം.
അബ്ദുൽ ഷുക്കൂറിൻ്റെ ഫോൺ വിളിയുടെ വിശദാശം ങ്ങൾ പൊലീസ് പരി ശോധിക്കുന്നുണ്ട്.ഇവരുടെ മറ്റു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.