Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗൂഢാലോചന കേസിലെ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗൂഢാലോചന കേസിലെ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് വിധി പറയാൻ മാറ്റിയത്. ദിലീപിന്‍റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയും ദിലീപിനായി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ളയും ഹാജരായി.  

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in