നിറത്തിന്റെ പേരിൽ സഹപാഠിയുടെ പരിഹാസം, എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി
ജയ്പൂര്‍: സഹപാഠിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. സഹപാഠി നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് സംസാരിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മധ്യപ്രദേശിലെ തക്രാലി ഗ്രാമ സ്വദേശിയായ 16കാരന്‍ രാഹുലാണ് മരിച്ചത്. പഠന ആവശ്യത്തിനായി കുടുംബത്തില്‍നിന്ന് മാറി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു രാഹുല്‍ താമസിച്ചിരുന്നത്.
വ്യാഴാഴ്ച സ്‌കൂളില്‍വെച്ച് രാഹുലും ഒരു പെണ്‍കുട്ടിയും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായതായി പൊലീസ് അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടി രാഹുലിനെ പരിഹസിച്ച് സംസാരിച്ചതില്‍ മനംനൊന്താണ് വൈകുന്നേരം മുറിയിലെത്തിയ ശേഷം ജീവനൊടുക്കിയതെന്നാണ് വിവരം. പിറ്റേന്ന് ഏറെ നേരമായിട്ടും രാഹുല്‍ മുറിയില്‍നിന്ന് പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ജനലിലൂടെ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു. ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കി.സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍വീര്‍ സിങ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.