Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐഎന്‍എല്‍ അംഗത്വ വിതരണത്തിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍, കയ്യാങ്കളി

ഐഎന്‍എല്‍ അംഗത്വ വിതരണത്തിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍, കയ്യാങ്കളി
  കാസർഗോഡ് :  ഐഎൻഎൽ അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കാസിം ഇരിക്കൂർ - അബ്ദുൾ വഹാബ് പക്ഷങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. അഖിലേന്ത്യ ട്രഷറർ ഡോ. എ അമീൻ ഉദ്ഘാടകനായ ചടങ്ങിനിടെയാണ് കാസിം ഇരിക്കൂർ - അബ്ദുൾ വഹാബ് പക്ഷക്കാർ തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളും നടന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന സമവായ നീക്കങ്ങൾക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അബ്ദുൾ വഹാബ് പക്ഷം ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും നേതാക്കൾക്ക് മുന്നിൽ ഉന്തും തള്ളുമായി. പിന്നാലെ അബ്ദുള്‍ വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗസ്ഥലത്തു നിന്നും നീക്കി. പാർട്ടി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശ്നത്തിന് പിന്നിലെന്ന് വഹാബ് പക്ഷം ആരോപിച്ചു.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in