Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചിന്ത ജെറോമിന്‍റെ ശമ്പളം കുത്തനെ കൂട്ടി; 50,000 ല്‍ നിന്ന് 1 ലക്ഷം രൂപയാക്കി

ചിന്ത ജെറോമിന്‍റെ ശമ്പളം കുത്തനെ കൂട്ടി; 50,000 ല്‍ നിന്ന് 1 ലക്ഷം രൂപയാക്കി
  തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ശമ്പളം 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി ഉയർത്താൻ ധനവകുപ്പിന്‍റെ അനുമതി. കഴിഞ്ഞ മാസമാണ് ധനവകുപ്പ് അനുമതി നൽകിയത്. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ആയത്.
കഴിഞ്ഞ മാസമാണ് ധനവകുപ്പ് അനുമതി നൽകിയത്. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ആയത്. സ്ഥാനമേറ്റത് മുതല്‍ ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്. 2016 ഒക്ടോബർ മുതൽ 1 ലക്ഷം രൂപ ശമ്പളം ലഭിക്കണമെന്ന് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു.  ഇതിനാണ് ഇപ്പോൾ അനുമതി ആയിരിക്കുന്നത്. അതേസമയം യുവജന കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട് യുവജനങ്ങള്‍ക്കുവേണ്ടി ചിന്ത എന്താണ് ചെയ്യുന്നതെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. യുവജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന പരാതികളും ശക്തമാണ്. ഇതിനു പിന്നാലെയാണിപ്പോള്‍ ചിന്തയുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ 1 ലക്ഷം രൂപയാക്കി ഉയർത്താന്‍ സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ 75 മാസത്തെ ശമ്പള കുടിശിക ആയി 37 ലക്ഷത്തി അമ്പതിനായിരം രൂപ ചിന്തയ്ക്ക് ലഭിക്കും.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in