Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിങ്ങമാസത്തിലെ ആദ്യ ഞായര്‍; ഗുരുവായൂരില്‍ സര്‍വ്വകാല റെക്കോര്‍ഡ്: ഇന്ന് 434 വിവാഹങ്ങള്‍; ക്ഷേത്രനഗരിയില്‍ വന്‍ തിരക്ക്

ചിങ്ങമാസത്തിലെ ആദ്യ ഞായര്‍; ഗുരുവായൂരില്‍ സര്‍വ്വകാല റെക്കോര്‍ഡ്: ഇന്ന് 434 വിവാഹങ്ങള്‍; ക്ഷേത്രനഗരിയില്‍ വന്‍ തിരക്ക്

ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രസന്നിധിയില്‍ 434 വിവാഹങ്ങളാണ് നടക്കുക . ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നത്. താലികെട്ടിന് തൊട്ടുമുമ്പ് വരെ വിവാഹം ശീട്ടാക്കാം എന്നതിനാല്‍ നിലവിലെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. 2024 സെപ്റ്റംബര്‍ എട്ടിന് 334 വിവാഹങ്ങള്‍ നടന്നതാണ് നിലവിലെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡിനേക്കാളും 100 വിവാഹങ്ങള്‍ അധികമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഓണാവധിയായതിനാല്‍ ദര്‍ശനത്തിനും വലിയ തിരക്കാണ്.

തിരക്ക് കണക്കിലെടുത്ത് ദേവസ്വവും നഗരസഭയും പോലീസും സംയുക്തമായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. താലികെട്ടിനായി ആറ് മണ്ഡപങ്ങളാണ് സജ്ജമാക്കിയിട്ടുളളത്. പ്രത്യേകമായി താല്‍ക്കാലിക ബാരിക്കേഡുകളും കൗണ്ടറുകളും ഒരുക്കിയാണ് വിവാഹ സംഘത്തെ നിയന്ത്രിക്കുന്നത്. ക്ഷേത്രനഗരിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇന്നര്‍ ഔട്ടര്‍ റിംഗ് റോഡുകളില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. നിയന്ത്രണത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി നൂറോളം അധിക പോലീസിനെ ക്ഷേത്രനഗരിയില്‍ വിന്യസിച്ചിട്ടുണ്ട്.

Related articles

See all
Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in