Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ശൈശവവിവാഹം ; 16-കാരി ആറുമാസം ഗര്‍ഭിണി

സംസ്ഥാനത്ത് ശൈശവവിവാഹം ; 16-കാരി ആറുമാസം ഗര്‍ഭിണി
മലപ്പുറത്ത് ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16-കാരിയാണ് ഒരുവര്‍ഷം മുമ്പ് വിവാഹിതയായത്. നിലവില്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയാണ് ഒരുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുക്കുമെന്നാണ് പൊലീസ് നല്‍കുന്നവിവരം.  

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in