Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചെറിയാന്‍ ഫിലിപ്പ് കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

ചെറിയാന്‍ ഫിലിപ്പ് കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍
പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്‍റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് എകെ ആന്‍റണി പ്രസിഡന്റായിരുന്നപ്പോള്‍ കെപിസിസി സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in