Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

എൽപിജി ബുക്കിങ് നിയന്ത്രണം നീക്കി കേന്ദ്രം; നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേള

എൽപിജി ബുക്കിങ് നിയന്ത്രണം നീക്കി കേന്ദ്രം; നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേള

ന്യൂഡൽഹി: പാചകവാതക സിലിണ്ടർ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. ഗ്രാമപ്രദേശങ്ങളിൽ എൽപിജി ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന 45 ദിവസത്തെ ഇടവേളയാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നീക്കിയത്.

ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. പാചകവാതക സിലിണ്ടറിന്റെ വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഏകീകൃത ബുക്കിങ് ഇടവേള നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

എൽപിജി ബുക്കിങ്ങിന് 25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പാക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാവുകയും പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് 2026 ഫെബ്രുവരിയിൽ ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 25 ദിവസവും ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 45 ദിവസവും ഇടവേള നിശ്ചയിച്ചായിരുന്നു അന്ന് നിയന്ത്രണം.

വിതരണ സാഹചര്യം സാധാരണ നിലയിലായതോടെയാണ് ഗ്രാമപ്രദേശങ്ങളിലെ അധിക നിയന്ത്രണം പിൻവലിച്ച് രാജ്യത്തുടനീളം 25 ദിവസത്തെ ഏകീകൃത ബുക്കിങ് ഇടവേള നടപ്പാക്കുന്നത്.

Related articles

See all
Popular News

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്ക് സിഇഒ; എച്ച്ഡിഎഫ്സിയെ നയിക്കാൻ അനുപ് ബാഗ്ച...

Popular News

ഉത്സവകാല വിൽപനയ്ക്കിടയിലും ആമസോണിൽ വൻ പിരിച്ചുവിടൽ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറ്റ...

Popular News

വിമാന യാത്രക്കാർക്ക് വൻ ആശ്വാസം; സീറ്റ് ചാർജും പേര് തിരുത്തൽ പിഴയും ഒഴിവാക്കി ബ്രിട്ടീഷ് സ...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Save your stories

Sign in