Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ റെയിലില്‍ സർക്കാരിന് തിരിച്ചടി : പാരിസ്ഥിതിക പ്രശനം ഗൗരവതരം, ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി

കെ റെയിലില്‍ സർക്കാരിന് തിരിച്ചടി : പാരിസ്ഥിതിക പ്രശനം ഗൗരവതരം, ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി : കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. കെ റെയില്‍ പദ്ധതിയുടെ വിശദമായ ഡിപിആർ നല്‍കാതെ ഭൂമി ഏറ്റെടുക്കല്‍ സാധ്യമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഡിപിആർ തയാറാക്കാൻ അനുമതി നൽകുക എന്നത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന് അദ്ദേഹം ലോക്സഭയിൽ അറിയിച്ചു. കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ചത്. നിലവിൽ പദ്ധതിക്ക് പ്രാഥമിക അംഗീകാരം മാത്രമാണ് നൽകിയത്. അതിനർഥം പദ്ധതിക്കു വേണ്ട തയാറെടുപ്പുകൾ നടത്തുക, റിപ്പോർട്ട് തയാറാക്കുക, വിശദമായ ഡിപിആർ തയാറാക്കുക, സാധ്യതാ പഠനം നടത്തുക തുടങ്ങിയ കാര്യങ്ങളാണ്. ഇതിനർഥം റെയിൽവേയുടെ ഭൂമി ഈ പദ്ധതിക്കായി നൽകുമെന്നോ ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടു പോകാമെന്നോ അല്ല. പദ്ധതിയെക്കുറിച്ച് മെട്രോമാൻ ഇ.ശ്രീധരൻ വലിയ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കകളും പരിഗണിക്കും. പാരിസ്ഥിതകമായ ആശങ്കകളും മുഖവിലയ്ക്കെടുക്കും. അതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടു കൂടി ലഭിച്ചശേഷം മാത്രമേ സർക്കാർ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കൂ. സിൽവർലൈൻ പദ്ധതിയെച്ചൊല്ലി ലോക്സഭയിൽ എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടി. പദ്ധതിയെ എതിർത്ത് യുഡിഎഫ് എംപിമാർ സംസാരിച്ചപ്പോൾ പദ്ധതിക്ക് അനുകൂലിച്ച് എ.എം.ആരിഫ് എംപി സംസാരിച്ചു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in