Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വര്‍ഗീയതയുടെ സഹവാസി; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണം: ഷാഫി പറമ്പില്‍

വര്‍ഗീയതയുടെ സഹവാസി; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണം: ഷാഫി പറമ്പില്‍
  പി.സി ജോര്‍ജിനെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ. വര്‍ഗീയതയുടെ സഹവാസിയാണ് പി.സി ജോര്‍ജെന്നും തമ്മിലടിപ്പിക്കല്‍ പി.സി തൊഴിലാക്കിയിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:
തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ്.
  അതേസമയം സംഭവത്തിൽ പി.സി ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. ഡിജിപിക്കും മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നൽകി.  ഹിന്ദു മഹാപരിഷത്തിന്‍റെ തിരുവനന്തപുരത്ത് വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു പി.സി ജോര്‍ജിന്‍റെ വിവാദപ്രസംഗം. "കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലീങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു" - തുടങ്ങിയ ആരോപണങ്ങളാണ് പി.സി ജോർജ് പ്രസംഗത്തില്‍ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in