Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബസ് ചാർജ് വർധനയില്‍ തീരുമാനം ഇന്ന്

ബസ് ചാർജ് വർധനയില്‍ തീരുമാനം ഇന്ന്
  ബസ് ചാർജ് വർധനയിൽ ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് ചർച്ച നടത്തും. തിരുവനന്തപുരത്ത് വൈകീട്ട് നാലരയ്ക്കാണ് ചർച്ച. മിനിമം ചാർജ് 10 രൂപയായി വർധിപ്പിക്കുമെന്നാണ് സൂചന. ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. കഴിഞ്ഞ തവണത്തെ ചർച്ചയിൽ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയാണ് ബസ് ഉടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ. നിരക്ക് വർധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻറെ ശിപാർശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടിൽ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. വിദ്യാർഥികൾക്ക് മിനിമം അഞ്ചുരൂപയോ അല്ലെങ്കിൽ ടിക്കറ്റിന്റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാർശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പക്ഷേ ഇക്കാര്യത്തിൽ സർക്കാർ ധൃതിപിടിച്ച് തീരുമാനമെടുത്തേക്കില്ല. ചാർജ് വർധിക്കുന്നത് അനുസരിച്ച് കൺസഷൻ നിരക്കും നേരിയ തോതിൽ വർധിക്കും.    

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in