Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BREAKING NEWS : യു.ഡി.എഫ് എം.പിമാരുടെ സമ്മര്‍ദ്ദം ഫലം കണ്ടു : പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം ; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

BREAKING NEWS : യു.ഡി.എഫ് എം.പിമാരുടെ സമ്മര്‍ദ്ദം ഫലം കണ്ടു : പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക്  കൊണ്ടുപോകാം ; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി
ദുബായ് : കൊവിഡ് കാലഘട്ടത്തില്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഇന്ത്യയുടെ വിലക്ക് നീക്കി. യു.ഡി.എഫ് എം.പിമാരുടെ ശക്തമായ സമ്മര്‍ദത്തിനൊടുവിലാണ് കേന്ദ്രത്തിന്‍റെ നടപടി. പ്രവാസികള്‍ക്കായി ധർണ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തിയതോടെ വിഷയം സജീവമായിരുന്നു. ഇതോടെ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം തടസങ്ങള്‍ ഇല്ലാതെ പഴയതുപോലെ കൊണ്ടുപോകാന്‍ കഴിയും. വിലക്ക് നീക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവിന്‍റെ പകർപ്പ് ദുബായില്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. അതേസമയം കൊവിഡ് മരണം സ്ഥിരീകരിച്ച മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കൊണ്ടു പോകാന്‍ അനുവദിക്കില്ല. നേരത്തെ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് വരുന്ന കാര്‍ഗോ വിമാനങ്ങളുടെ മടക്കയാത്രയിലാണ് ഇത്തരത്തില്‍ മലയാളികളുടേത് ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ കയറ്റി അയച്ചിരുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍  ഉത്തരവിലൂടെ ഇത് റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. പുതിയ നടപടിയോടെ ഇനി കുടുങ്ങി കിടുക്കുന്ന മൃതദേഹങ്ങള്‍ കൂടി ഇന്ത്യയിലെത്തും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in