Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ; മലപ്പുറം സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ; മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്  : സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. 75 വയസായിരുന്നു. ഇന്നലെ വൈകുന്നേരം ആറേകാലോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം പതിനാറിനാണ് അഹമ്മദ് കുട്ടി കൊവിഡ് നെഗറ്റീവായത്. ശേഷം ആരോഗ്യനില വഷളാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിച്ചില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇതുവരെ 52 പേരാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ തേടിയത്. ഇതിൽ എട്ടു പേർ മരണപ്പെടുകയും ചെയ്തു.

Related articles

See all
Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച...

Save your stories

Sign in