കൊല്ലം : ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം
സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇവരുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് യുവതിയെ സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ബ്ലാക്ക് ഫംഗസ്സാണ് ബാധിച്ചതെന്ന് വ്യക്തമായി.