Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍; ഒരു മാസത്തിനിടെ ഇത് നാലാം ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍; ഒരു മാസത്തിനിടെ ഇത് നാലാം ഹര്‍ത്താല്‍
ബി.ജെ.പി സമരപന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തിൽ നാളെ ബി.ജെ.പി ഹർത്താൽ. സെക്രട്ടേറിയറ്റിനു സമീപം ബി.ജെ.പി സമരപ്പന്തലിനു മുമ്പിൽ തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയ ആൾ മരിച്ചതിന്‍റെ പേരിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താല്‍. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ബി.ജെ.പി സമരപ്പന്തലിന് മുമ്പിലായിരുന്നു സംഭവം. ഒരു മാസത്തിനിടെ ബി.ജെ.പി നടത്തുന്ന നാലാമത്തെ ഹര്‍ത്താലാണിത്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in